പേജുകള്‍‌

Sunday, 4 December 2011

നമസ്ക്കാരം..
   നാം സ്ഥിരമായി ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങളുടെ ശരിയായ ഉപയോഗ ക്രമങ്ങളെ പറ്റിയും , പരിപാലനത്തെ കുറിച്ചും  തന്നെ ആവട്ടെ ആമുഖം.
 ഐയന്‍ ബോക്സ്‌ ശരിയായി ഉപയോഗിക്കാന്‍ ചില മാര്‍ഗങ്ങള്‍ ...
 ശരിയായ വോള്‍ട്ടെജ് ഉള്ളപ്പോള്‍ മാത്രം അയണ്‍ ചെയ്യാന്‍ തുടങ്ങുക.പരമാവധി വസ്ത്രങ്ങള്‍ ഒരേ സമയം അയണ്‍ ചെയ്യാന്‍ ശ്രമിക്കുക.അയണ്‍ ചെയ്യാന്‍ വേണ്ടി മാത്രം കുറച്ചു സമയം മാറ്റി വക്കുക.
  ചെറിയ ചൂടില്‍ അയണ്‍ ചെയ്യേണ്ടവ,കൂടിയ ചൂട് വേണ്ടവ,തീരെ കുറഞ്ഞ ചൂട് മതിയായവ എന്നിങ്ങനെ വേര്തിച്ച ശേഷം,അതില്‍ത്തന്നെ മൂന്നാമത്തെ വിഭാഗത്തെ രണ്ടായി വേര്‍തിരിക്കുക,അതിതിനു ശേഷം  മാത്രം അയണ്‍ ചെയ്യാന്‍ തുടങ്ങുക.അയണ്‍ ബോക്സ്‌ ചൂടായി വരുന്ന അവസ്ഥയില്‍ , തീരെ കുറഞ്ഞ ചൂട് മതിയായവയില്‍ ഒരുഭാഗം അയണ്‍ ചെയ്തു തുടങ്ങാം.പിന്നീട് ചെറിയ ചൂട് വേണ്ടവയും,തുടര്‍ന്ന് കൂടിയ ചൂട്‌ വേണ്ടവയും പൂര്‍ത്തിയാക്കിയ ശേഷം അയണ്‍ ബോക്സ്‌ ഓഫ് ചെയ്യാം.അപ്പോള്‍ ബാക്കി നില്‍ക്കുന്ന ചൂടില്‍ കുറഞ്ഞ ചൂട് മാത്രം മതിയായവ വിവേക പൂര്‍വം പൂര്‍ത്തിയാക്കാം.ഇപ്രകാരം ചെയ്യുന്നതിലൂടെ വലിയ തോതില്‍ വൈദ്യുതി ലാഭിക്കാം.

No comments:

Post a Comment